Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Pak Terror Groups

ഭീ​ക​ര​ബ​ന്ധം; ആ​സാ​മി​ൽ ഒ​രാ​ൾ അ​റ​സ്റ്റി​ൽ

ഗോ​ഹ​ട്ടി: ആ​സാ​മി​ൽ ഭീ​ക​ര​ബ​ന്ധ​മെ​ന്ന് ആ​രോ​പി​ച്ച് യു​വാ​വി​നെ അ​റ​സ്റ്റ് ചെ​യ്തു. ദാ​രം​ഗ് ജി​ല്ല​യി​ലെ വെ​സ്റ്റ് ക​മ​ർ​പാ​ര ഗ്രാ​മ​വ​സി​യാ​യ മു​ൻ​സ​ർ അ​ലി ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

അ​ര​ക്കാ​ൻ റോ​ഹിം​ഗ്യ സാ​ൽ​വേ​ഷ​ൻ ആ​ർ​മി​യു​മാ​യും ത​ഹ്രീ​ക്-​ഇ-​താ​ലി​ബാ​ൻ പാ​ക്കി​സ്ഥാ​നു​മാ​യും ഇ​യാ​ൾ അ​ടു​ത്ത ബ​ന്ധം പു​ല​ർ​ത്തി​യി​രു​ന്ന​താ​യി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

ഇ​യാ​ൾ സോ​ഷ്യ​ൽ മീ​ഡി​യ വ​ഴി ബം​ഗ്ലാ​ദേ​ശി ഭീ​ക​ര​രു​മാ​യി ബ​ന്ധം പു​ല​ർ​ത്തി​യി​രു​ന്ന​താ​യും ആ​രോ​പ​ണ​മു​ണ്ട്. മു​ൻ​സ​ർ അ​ലി​യെ അ​റ​സ്റ്റ് ചെ​യ്ത് ജു​ഡീ​ഷ്യ​ൽ ക​സ്റ്റ​ഡി​യി​ൽ വി​ട്ടു.

"ത​മി​ഴ്‌​നാ​ട്ടി​ൽ ജോ​ലി ചെ​യ്തി​രു​ന്ന അ​ലി ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്ക് മു​മ്പാ​ണ് ഖ​രു​പേ​ട്ടി​യ​യി​ൽ തി​രി​ച്ചെ​ത്തി​യ​ത്. ഖ​രു​പേ​ട്ടി​യ​യി​ലും സം​സ്ഥാ​ന​ത്തു​ട​നീ​ള​മു​ള്ള മ​റ്റ് ത​ന്ത്ര​പ്ര​ധാ​ന സ്ഥ​ല​ങ്ങ​ളി​ലും അ​യാ​ൾ അ​ട്ടി​മ​റി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​സൂ​ത്ര​ണം ചെ​യ്യു​ന്നു​ണ്ടെ​ന്ന് ഇ​ന്‍റ​ലി​ജ​ൻ​സ് വി​വ​ര​മു​ണ്ടാ​യി​രു​ന്നു'. പോ​ലീ​സ് അ​റി​യി​ച്ചു.

Latest News

Corehub Up